വനം റെയ്ഞ്ചര്‍മാര്‍ക്ക് സ്ഥലം മാറ്റം
ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമായി തുടരുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. വനംവകുപ്പിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കാണ് സ്ഥലംമാറ്റം.സോഷ്യല്‍ ഫോറസ്ട്രി കല്പറ്റ റെയ്ഞ്ച് ഓഫീസര്‍ പി. അബ്ദുള്‍ ജലീലിനെ മൂന്നാര്‍ വര്‍ക്കിങ് പ്ലാനിലേക്കും പകരമായി നിലമ്പൂര്‍ റെയ്ഞ്ചിലെ എം. അനില്‍ കുമാറിനെയും നിയമിച്ചു. കുറിച്യാട് റെയ്ഞ്ച് ഓഫീസര്‍ പി. സലീമിനെ ചെതലയം റെയ്ഞ്ചിലേക്കും പകരമായി താമരശ്ശേരി റെയ്ഞ്ച് ഓഫീസര്‍ എം.കെ. രാജീവിനെയും നിയമിച്ചു. ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദിനെ താമരശ്ശേരി റെയ്ഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.ജില്ലയിലെ മൂന്ന് പേരടക്കം സംസ്ഥാനത്തെ എട്ടുപേരെയാണ് സ്ഥലംമാറ്റിയത്.