പൊന്‍മുടിക്കോട്ട പ്രക്ഷോഭ വഴിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

0

അമ്പലവയല്‍ പൊന്‍മുടിക്കോട്ട,എടക്കല്‍ മേഖലയിലെ കടുവാ പ്രശ്‌നം ആയിരം കൊല്ലിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഉപരോധ സമരം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് സമരത്തില്‍ അണിനിരന്നത്.കുപ്പകൊല്ലിയില്‍ നിന്നും പ്രകടനമായെത്തിയ സമരക്കാര്‍ ആയിരകൊല്ലിയില്‍ കൊളഗപ്പാറ-അമ്പലവയല്‍ റോഡ് ഉപരോധിച്ചു.

ഉപരോധ സമരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമരത്തെ വനം വകുപ്പിന് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും, വരും ദിവസങ്ങളിലും സമരം കൂടുതല്‍ ശക്തമാക്കുമെന്നും സുരേഷ് താളൂര്‍ പറഞ്ഞു. പിന്നീട് സമരക്കാര്‍ അമ്പലവയല്‍ ടൗണിലേക്ക് പ്രകടനം നടത്തി.

പ്രതിഷേധത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് റോഡ് ഉപരോധിക്കുന്നത്. തുടര്‍ന്നും നടപടികളുണ്ടായില്ലെങ്കില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും ദേശീയപാത ഉപരോധവും ഉള്‍പ്പെടെ സമരം തുടങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊന്‍മുടികോട്ട, അമ്പലവയല്‍, എടക്കല്‍, അമ്പുകുത്തി, കൊളഗപാറ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!