നടപ്പാതയുടെ നിര്‍മ്മാണം നിലച്ചു സമരത്തിന് ഒരുങ്ങി നഗരസഭ

0

 

കല്‍പ്പറ്റ നഗരത്തിലെ നടപ്പാതയുടെ നിര്‍മ്മാണം നിലച്ചു.സമരത്തിന് ഒരുങ്ങി നഗരസഭ . നഗരസഭ ചെയര്മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ മെയ് 18 കോഴിക്കോട് എന്‍ എച്ച് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തും. 2018 ല്‍ നടപ്പാതയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 5 കരാറുകാരാണ് നിര്‍മ്മാണം ഏറ്റെടുത്തത്.
ഒരു കരാറുകാരന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും 4 വര്‍ഷമായിട്ടും നടപ്പാത നിര്‍മ്മാണം ഇത് വരെ പൂര്‍ത്തീകരിച്ചിട്ടില്ല.കരാറുകാരനും ദേശീയപാത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധവും ഒത്തുകളിയുമാണ് നീളാന്‍ കാരണമെന്നാണ് ചെ യര്‍മാന്‍ പറഞ്ഞു.

കല്‍പ്പറ്റ നഗരത്തിലൂടെയുള്ള ദേശീയപാതയോരത്തെ നടപ്പാതയുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമരപരിപാടികള്‍ ശക്തമാക്കാന്‍ നഗരസഭ തീരുമാനം. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ മെയ് 18 ന് കോഴിക്കോട് നാഷണല്‍ ഹൈവെ സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തും.2018 ല്‍ നടപ്പാതയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 5 കരാറുകാരാണ് നിര്‍മ്മാണം ഏറ്റെടുത്തത്. 2 കരാറുകാര്‍ ഏറ്റെടുത്ത പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. 2 കരാറുകാരുടെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുകയാണ്. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ നഗരത്തിലൂടെയുള്ള ദേശീയപാതയോരത്തെ നടപ്പാത നിര്‍മ്മാണം നീട്ടികൊണ്ട്പോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും നിര്‍മ്മാണത്തിലെ അപാകതകളും പോരായ്മകളും ചൂണ്ടികാട്ടി നിരവധി സമരങ്ങളാണ് നടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!