അമ്പലവയല്‍ -കാരാപുഴ റോഡ് അപകട ഭീഷണിയില്‍

0

വര്‍ഷഷങ്ങളായിഅപകട ഭീഷണിയിലായി അമ്പലവയല്‍ കാരാപുഴ റോഡ്, ടൂറിസ്റ്റ് വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡിന്റെ സുരക്ഷാ മതില്‍ ഭാഗികമായും തകര്‍ന്ന നിലയിലാണ്.സുരക്ഷാ മതില്‍ തകര്‍ന്നതിനാല്‍ ജീവന്‍ പണയംവച്ചാണ് വാഹനങ്ങള്‍ സൈഡ് കൊടുക്കുന്നത്. സൈഡിലൂടെ ഒഴുകുന്ന തോടിലേക്ക് 100 മീറ്ററോളം നീളത്തില്‍ റോഡിന്റെ കരിങ്കല്‍ കെട്ട് തകര്‍ന്നുവീണിട്ട് കാലങ്ങളായി, സമീപത്തെ പാലത്തിന്റെ സുരക്ഷാ മതിലും തകര്‍ന്നിട്ടുണ്ട്. ഇപ്പൊഴും റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.ബസുകളടക്കം കാരാപുഴ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് നിരവധി വലിയ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്, സമീപകാലത്ത് നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്, ഇറിഗേഷന്‍ വകുപ്പ്‌ന് കീഴിലാണ് റോഡ്. അപകടാവസ്ഥ ചൂണ്ടി കാണിച്ച് ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ ഒരു നടപടിയും ഇതുവരെ ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടില്ല. നിരവധി തവണ നാട്ടുകാര്‍ ബന്ധപെട്ട അധികാരികളുടെ ശ്രദ്ധയില്‍ റോഡിന്റെ ദുരവസ്ഥയെപ്പറ്റി പരാതിപെട്ടിട്ടും നടപടിയില്ല.
റോഡിന്റെ വീതി കുറഞ്ഞതും കുത്തനെയുള്ള ഇറക്കമായതിനാലും അപകട സാധ്യത വളരെ കൂടുതലാണ്, എത്രയും വേഗം സുരക്ഷാ മതിലിന്റെ പുതുക്കി പണിഞ്ഞ് ഭീതി ഒഴുവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!