സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ചൂരിമലയില്‍ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞദിവസം കറവപശുവിനെ കൊന്നതിനുപുറമെ മറ്റൊരു കിടാവിനെ കാണാതായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 10 വളര്‍ത്തുമൃഗങ്ങളെയാണ് ഈ ഭാഗത്ത് കടുവ കൊന്നത്.ഉപജീവനം പോലും വഴിമുട്ടിക്കുന്ന തരത്തില്‍ പ്രദേശത്ത് കടുവാ ശല്യം രൂക്ഷമാകുന്നു. കടുവയെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് ആവശ്യം.പകല്‍ സമയങ്ങളില്‍ പോലും കടുവ ഇറങ്ങി മേയാന്‍ കെട്ടിയിരിക്കുന്ന പശുഅടക്കമുള്ള മൃഗങ്ങളെ കൊല്ലുകയാണ്. കഴിഞ്ഞദിവസം പ്രദേശാവസിയാ പെരുങ്ങോട്ടില്‍ പൗലോസിന്റെ കറവ പശുവിനെ കടുവ കൊന്നത് അതിരാവിലെ ഏഴുമണിയോടെയാണ്. പിന്നീട് തിരച്ചില്‍ നടത്തിയപ്പോഴാണ് എസ്റ്റേറ്റിനുള്ളിലെ കൊല്ലിയില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതിനുപുറമെ പ്രദേശവാസിയായ താന്നാട്ടുകുഴി രാജന്റെ കിടാവിനെയും കാണാതായിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതലാണ് കിടാവ് അപ്രത്യക്ഷമായത്. ഇത്തരത്തില്‍ ഉപജീവനം പോലും വഴിമുട്ടിക്കുന്ന തരത്തിലാണ് പ്രദേശത്ത് കടുവ ശല്യം രൂക്ഷമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കടുവയെ കൂട്സ്ഥാപിച്ച് പിടികൂടണമെന്നാണ് ആവശ്യം ഉയുരന്നത്.