തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകളുടേത് കടുംപിടിത്തമാണ്. തൊഴിലാളികള്‍ ആവശ്യപ്പെട്ടത് വലിയ ശമ്പള വര്‍ധന. അതിനാല്‍ തൊഴിലാളികളുടെ ആവശ്യം പരിശോധിക്കാന്‍ സമയം വേണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
എന്നാല്‍ സമരത്തിലേക്ക് പോകരുതെന്ന ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥന തൊഴിലാളി സംഘടനകള്‍ തള്ളി. സര്‍ക്കാര്‍ തള്ളിവിട്ട സമരവുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. പത്ത് വര്‍ഷം മുന്‍പത്തെ ശമ്പള സ്‌കെയിലിലാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഡിമാന്‍ഡ് പരിശോധിക്കാന്‍ എട്ട് മാസം സമയം നല്‍കിയെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി . തൊഴിലാളികളെ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം സമരത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ബിഎംഎസും അഭിപ്രായപ്പെട്ടു.അതേസമയം ഇന്ന് അര്‍ദ്ധരാത്രി മുതലാണ് കെഎസ്ആര്‍ടിസി യൂണിയനുകള്‍ പണിമുടക്ക് തുടങ്ങുന്നത്. ശമ്പള പരിഷ്‌കരണത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ യൂണിയനുകള്‍ തീരുമാനച്ചത്. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.