നെന്‍മേനി അമ്പുകുത്തി വെള്ളച്ചാട്ടത്തിനു സമീപം വന്യമൃഗം ആടുകളെ ആക്രമിച്ചു കൊന്നു. പള്ളിശ്ശേരി ലീലയുടെ വീട്ടില്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെയാണ് കഴിഞ്ഞ രാത്രി വന്യമൃഗം കൊന്നു ഭക്ഷിച്ചത്. ആടുകളില്‍ ഒന്ന് ഗര്‍ഭിണിയായിരുന്നു. ആടുകളെ കൊന്നത് കടുവയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് കടുവയും പുലിയും വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നത് തുടരുകയാണ്. അമ്പുകുത്തി സ്‌കുളിനു സമീപം ശനിയാഴ്ച കടുവ ആടിനെ ആക്രമിച്ചിരുന്നു. എടയ്ക്കല്‍ പൊന്‍മുടിക്കോട്ടയിലും ഏറെ നാളുകളായി കടുവാ ആക്രമണം തുടരുകയാണ്. നാട്ടുകാര്‍ കഴിഞ്ഞ ദിവസം സമര പ്രഖ്യാപന യോഗം ചേര്‍ന്നിരുന്നു. തുടര്‍ സമരങ്ങളില്‍ നാളെ തീരുമാനം . രണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് സ്ഥിരമായുണ്ടാകുന്ന കടുവാആക്രമം പ്രദേശവാസികളെ കടുത്ത ഭീതിയിലാക്കിയിരിക്കുകയാണ്.