കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപം പൂ കച്ചവടം നടത്തുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ശ്രീ ഗണേഷ് ഫ്ളവർ സ്റ്റാൾ ഉടമ ബത്തേരി മല വയൽ സ്വദേശിയും കൽപ്പറ്റ അമ്പിലേരിയിൽ വാടകക്ക് താമസിക്കുന്നതുമായ എം സി അനിൽ (പൊന്നു – 34) ആണ് മരിച്ചത്. കടയുടെ മുകളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ കട തുറക്കാൻ വൈകിയപ്പോൾ നടത്തിയ അന്വേഷണ ത്തിലാണ് അനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
അവിവാഹിതനാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post