മദ്യനിരോധനസമിതിയുടെ സംസ്ഥാന ജാഥയ്ക്ക് സ്വീകരണം നല്‍കി

0

നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയായ ലഹരിയ്‌ക്കെതിരെ ഏകമനസ്സോടെ പ്രവര്‍ത്തിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുല്‍പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍.സംസ്ഥാന ജാഥയ്ക്ക് പുല്‍പള്ളിയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കുറയ്ക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം തിരിച്ചു നല്‍കുക, പ്രായാനുസൃതമായ ലഹരി വിരുദ്ധ ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ.ജാഥാ ലീഡര്‍മാരായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ , ഡോ. വിന്‍സെന്റ് മാളിയേക്കല്‍, അഡ്വ. സുജാതാ എസ്.വര്‍മ്മ , വി.ജി.ശശികുമാര്‍ , ജോസഫ് അമ്പാട്ട്, ഡോ.യൂസഫ് നദ് വി, പി.വി. ജോസ് , കെ.വി. ഫൈസല്‍, ടി. ഹംസ, ശാന്തിനി പ്രകാശന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.ജാഥയ്ക്ക് വൈത്തിരി, ചുണ്ടയില്‍, മേപ്പാടി, വടുവന്‍ചാല്‍, അമ്പലവയല്‍ ,ബത്തേരി , ഇരുളം, മുള്ളന്‍കൊല്ലി എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!