കോണ്‍ഗ്രസ് കടുത്ത പ്രക്ഷോഭത്തിലേക്ക്.
കടുവ ആക്രമണത്തില്‍ മരിച്ച തോമസിന്റെ കുടുംബത്തെ അപമാനിച്ച ആരോഗ്യ മന്ത്രിയും സി.പി.എമ്മും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. ഇന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന അടിയന്തര ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെയാണ് മാപ്പ് ആവശ്യം ഉന്നയിച്ചത്.കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനം.ആദ്യപടിയായി 23ന് മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജിന് മുന്നിലും 24ന് കലക്ട്രേറ്റിന് മുന്നിലും സമരം നടത്തും.