വൈത്തിരി താലൂക്കില്‍ 34-മത് റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചു കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്മെന്റിന്റെയും അഹല്യ ഫൌണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.കല്‍പറ്റ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് പരിസരസരത്ത് നടന്ന പരിപാടിയില്‍ 170 പേര്‍ക്ക് കാഴ്ച പരിശോധന നടത്തി.വയനാട് ആര്‍.ടി.ഒ ഇ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.കല്‍പറ്റ ജോയിന്റ് ആര്‍ടിഒ യൂസുഫ് ടി.പി അധ്യക്ഷനായിരുന്നു. എംവിഐ അജിത്കുമാര്‍,എംവിഐ സൈദാലികുട്ടി എം.കെ,എ.എംവിഐമാരായ അഭിലാഷ് കെ.പി, ശരത്കുമാര്‍,ഗോപീ കൃഷ്ണന്‍,റെജി.എം.വി,സൗരഭ്.കെ.സി,ഷാനവാസ്.എ എന്നിവര്‍ സന്നിഹിതരായിരുന്നു.റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയുടെ എല്ലാ മേഖലകളിലും കര്‍ശനമായ വാഹന പരിശോധന നടത്തുന്നതാണെന്ന് ജില്ലാ ആര്‍.ടി.ഒ ഇ.മോഹന്‍ദാസ്,എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി എന്നിവര്‍ അറിയിച്ചു.