സ്‌ട്രൈക്കേഴ്‌സ് പ്രീമിയര്‍ ലീഗിന് വെള്ളമുണ്ടയില്‍ തുടക്കമായി
വെള്ളമുണ്ടയില്‍ മികച്ച ഫുട്‌ബോള്‍ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌ട്രൈക്കേഴ്‌സ് പ്രീമിയര്‍ ലീഗിന് വെള്ളമുണ്ട ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. വെള്ളമുണ്ട പ്രദേശത്തെ ഫുട്‌ബോള്‍ കളിക്കാരെ ഉള്‍പ്പെടുത്തി എട്ട് ടീമുകള്‍ ആക്കി ഫൈവ്‌സ് ഫുട്‌ബോള്‍ ലീഗാണ് നടന്നത്. ഇതില്‍ നിന്നും കണ്ടെത്തുന്ന മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഇവര്‍ക്ക് പരിശീലനം നല്‍കി ജില്ലയിലെ തന്നെ മികച്ച ഫുട്‌ബോള്‍ ടീം ആക്കുക എന്നതാണ് സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. ക്ലബ്ബിന്റെ മുതിര്‍ന്ന അംഗങ്ങളും പഴയകാല ഫുട്‌ബോള്‍ താരങ്ങളും സഹകരിച്ചു കൊണ്ടാണ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചത്.