വെള്ളമുണ്ട പള്ളിപീടിക റോഡ് ശുചീകരിച്ചു
വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ നൂറോളം ആളുകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി കാടുമൂടിക്കിടന്ന വെള്ളമുണ്ട പള്ളിപീടിക റോഡ് ശുചീകരിച്ചു. സേവന പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആളുകള്‍ക്ക് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും അടങ്ങിയ കിറ്റ് നല്‍കി പ്രോത്സാഹനവുമായി ഗുജ് എന്ന സന്നദ്ധ സംഘടനയും ഈ പ്രവര്‍ത്തനത്തിന് പങ്കാളികളായി. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആന്‍സി ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. കിറ്റുകളുടെ വിതരണ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എംസി ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചു.