അറബിക് കലോല്‍സവത്തില്‍ ഡബ്ലുഒഎച്ച്എസ്എസ് പിണങ്ങോടിന് മൂന്നാം സ്ഥാനം

0

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 56 എ ഗ്രേഡുകളും അറബിക് കലോല്‍സവത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.3516 സ്‌ക്കൂളുകള്‍ പങ്കെടുത്ത കലോത്സവത്തിലെ ജനറല്‍ ഇനത്തില്‍ പതിനാറാം സ്ഥാനവും നേടി.വിജയികളെ പിടിഎ, മാനേജ്മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
എച്ച് .എസ് വിഭാഗത്തില്‍ ഒപ്പന, ദഫ് മുട്ട്, വഞ്ചിപ്പാട്ട്, അറബിക് സംഘഗാനം എന്നീ ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനത്തില്‍ മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളില്‍ മിന്‍ഹ ഫാത്തിമ, ഗസല്‍ ആലാപനത്തില്‍ ഹെമിന്‍ സിഷ, ഇംഗ്ലീഷ് ഉപന്യാസത്തില്‍ പാര്‍വ്വതി പ്രസാദും എ ഗ്രേഡിനര്‍ഹരായി.എച്ച് .എസ് .എസ് വിഭാഗത്തില്‍ ലളിത ഗാനത്തില്‍ മായാവിനോദ്, കഥകളി സംഗീതത്തില്‍ ഗായത്രി കെ, ഉറുദു ഉപന്യാസത്തില്‍ നസ്റിന്‍ ഫര്‍സാന, അറബി കഥാ രചനയില്‍ റിഷാന കെ, ഉറുദു കവിതാ രചനയില്‍ ഫായിസ എന്നിവര്‍ എ ഗ്രേഡും , വിഭ കൃഷ്ണ അക്ഷരശ്ലോകത്തില്‍ ബി ഗ്രേഡും നേടി. മല്‍സരിച്ച മൂന്നിനങ്ങളിലും എ ഗ്രേഡ് നേടിയ മിന്‍ഹ ഫാത്തിമ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മിന്നും താരമായി. അറബിക് കലോല്‍സവത്തില്‍ മല്‍സരിച്ച 7 ഇനങ്ങളില്‍ 6 എ ഗ്രേഡും ഒരു ബി ഗ്രേഡും ലഭിച്ചു. ആയിഷ അന്‍വര്‍ – മുഷാറ, ജുമാന ഫാത്തിമ – കഥാ രചന, ഫര്‍ഹാന കെ.ടി – ക്യാപ്ഷന്‍ രചന , മോണോ ആക്ട് – സജ ഫാത്തിമ, കഥാപ്രസംഗം – റിദ മറിയം എന്നിവര്‍ എ ഗ്രേഡും പോസ്റ്റര്‍ മേക്കിങ്ങില്‍ അഫ്ര ഫാത്തിമ ബി ഗ്രേഡും കരസ്ഥമാക്കി.
വിജയികളായ പ്രതിഭകളെയും പഠിപ്പിച്ച് അണിയിച്ചൊരുക്കിയ ഗുരുക്കന്‍മാരെയും,പിടിഎ മാനേജ്മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് നാസര്‍ കാതിരി ഉദ്ഘാടനം ചെയ്തു , എസ് എം സി കണ്‍വീനര്‍ ലത്തീഫ് പുനത്തില്‍, വാര്‍ഡ് മെമ്പര്‍മാരായ അന്‍വര്‍ പി.കെ , ജാസിര്‍ പാലയ്ക്കല്‍ , പി.ടി.എ വൈസ്പ്രസിഡണ്ട് ത്വല്‍ഹിത്ത് തോട്ടോളി , ആഷ അന്‍വര്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ് ഹെഡ് മാസ്റ്റര്‍ അന്‍വര്‍ ഗൗസ് , എന്നിവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!