അപകടക്കെണിയായി സംസ്ഥാനപാതയിലെ കുഴികള്‍

0

സുല്‍ത്താന്‍ബത്തേരി ചേരമ്പാടി റോഡില്‍ അമ്മായിപ്പാലത്താണ് അപകടകെണിയായി കുഴികള്‍ ഉള്ളത്. കുഴികള്‍ക്ക് ഇരുഭാഗത്തും നല്ല റോഡായതിനാല്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കുഴിയില്‍ ചാടിയും, പെട്ടന്ന് നിര്‍ത്തുമ്പോഴുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.
വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ കുഴികളില്‍ പെടാതെ മറ്റുഭാഗങ്ങളിലേക്ക് വെട്ടിക്കുമ്പോള്‍ എതിരെവരുന്നതും പുറകിലെത്തുന്ന വാഹനങ്ങളിലും തട്ടുന്നതും പതിവായിട്ടുണ്ട്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങള്‍ ഒഴിവാകുന്നതെന്നും യാത്രക്കാര്‍ പറയുന്നു. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകഭീഷണിയായി കുഴികള്‍ രൂപപ്പെട്ടിട്ടും ഇതുനികത്താന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ശ്രദ്ധിക്കുന്നില്ലന്നാണ് ആരോപണം ഉയരുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!