ആരോഗ്യ വകുപ്പിന്റെ പരിശോധന വൃത്തിഹീനമായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഹെല്‍ത്തി കേരളയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഹോട്ടലുകള്‍, ബേക്കറി, ഡോഡാ നിര്‍മ്മാണ കേന്ദ്രങ്ങള്‍, ബേക്കറി നിര്‍മ്മാണ കേന്ദ്രങ്ങള്‍.തുടങ്ങിയ വിടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.പഴകിയ എണ്ണ പുനരുപയോഗത്തിന് വെച്ച നിലയില്‍ കണ്ടെത്തിയത് നശിപ്പിച്ചു.പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട്,സ്വപ്ന ലേഖ എന്നിവര്‍ പങ്കെടുത്തു.പൊതുജനാരോഗ്യത്തിന് ഹാനികരമാം വിധം നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.