താത്ക്കാലിക നിയമനം
വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്ടി ഇംഗ്ലീഷ് വിഭാഗത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് എന്നിവയുമായി മെയ് 29 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9048994650
അധ്യാപക നിയമനം
വാകേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.ഫോണ്‍- 9847108601, 9446520814
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ കോളെജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് തയ്യാറാക്കിയ പാനലിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ ആറിന് രാവിലെ 10. 30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04935 240351.
ഫിറ്റ്‌നസ് ട്രെയിനര്‍ പ്രവേശനം
അസാപ് കേരള ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ പ്രവേശനം ആരംഭിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ https://csp.asapkerala.gov.in/courses/general-fitness-trainer മുഖേന അപേക്ഷിക്കണം. ഫോണ്‍ -9495999704.
അധ്യാപക നിയമനം
പുലിക്കാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ എല്‍ പി എസ് ടി തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 2025 മെയ് 30 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സ്‌കൂളില്‍ വച്ച് നടക്കും. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാവുക.
അധ്യാപക നിയമനം
തേറ്റമല ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ HST ഇംഗ്ലീഷ് , HST ഫിസിക്കല്‍ സയന്‍സ്, UP വിഭാഗത്തില്‍ അറബിക് എന്നീ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 2025 മെയ് 29 വ്യാഴാഴ്ച രാവിലെ 10.30 നും പ്രീപ്രൈമറി വിഭാഗത്തില്‍ PTA യുടെ നേതൃത്വത്തില്‍ പ്രീപ്രൈമറി ടീച്ചര്‍ തസ്തികയില്‍ല്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 2025 മെയ് 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്കും സ്‌കൂള്‍ ഓഫീസില്‍ വച്ച് നടക്കുന്നു . യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത ,പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.