എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.

0

അതിമാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാക്കളെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി.മണ്ണാര്‍ക്കാട് അലനെല്ലൂര്‍ സ്വദേശികളായ പള്ളിക്കാട്ടുതൊടി വീട്ടില്‍ പി.ടി ഹാഷിം(25),പടിപ്പുര വീട്ടില്‍ പി.ജുനൈസ്(23) എന്നിവരെയാണ് വാഹന പരിശോധിക്കിടെ എംഡിഎംഎയുമായി പിടികൂടിയത്.ഇവരില്‍ നിന്നും 27.02 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ബംഗളൂരു – പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായിരുന്നു ഇരുവരും.പാലക്കാട് വിതരണം ചെയ്യാനായി ബംഗളൂരു നിന്നും മയക്കുമരുന്ന് വാങ്ങി വരുന്ന വഴിയാണ് ഇരുവരും പിടിയിലായത്.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദീന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍,ടി.ബി അജീഷ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ ബാലകൃഷ്ണന്‍,കെ.കെ സുധീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!