നീര്‍വാരം കേളോംക്കടവില്‍ അഞ്ച് ഏക്കറോളം വയലില്‍ കൃഷിയിറക്കിയ പയര്‍, പടവലം, ബീന്‍സ് കൃഷികളാണ് പൂര്‍ണ്ണമായി നശിച്ചത്.
ലക്ഷങ്ങള്‍ മുടക്കി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇനി ഒന്നും അവശേഷിക്കുന്നില്ല .കേളോംക്കടവ് കൊല്ലപ്പിള്ളില്‍ ജോസ്, ആന്റണി, ചാത്തം കണ്ടത്തില്‍ ബേബി, അറക്കല്‍ രാജു എന്നിവരുടെ കൃഷികളാണ് പൂര്‍ണ്ണമായി നശിച്ചത്. കൃഷി നശിച്ചവര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം ബന്ധപ്പെട്ട അധികൃതര്‍ നല്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .