സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയില്‍ ഒന്നരയോടെയാണ് സംഭവം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഫയര്‍ഫോഴ്സും പൊലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. രഞ്ജന്‍ വര്‍മ (35), ധ്വജന്‍ അധികാരി (35), ഓമിത്ത് വര്‍മ (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൈ കാലുകള്‍ക്ക് പരുക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ മണ്ണ് നീക്കുന്നതിനിടെ സമീപ ത്തെ സ്വകാര്യവ്യക്തിയുടെ കരിങ്കല്‍ ചുറ്റുമതില്‍ വീണാണ് അപകടം.