പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച വൈകിട്ട് 6 മുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊലീസ്.ഉത്സവം കഴിയും വരെ ടൗണില്‍ അനാവശ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല.പ്രാദേശിക താലപ്പൊലി ഘോഷയാത്രയുള്ള നാളെ വൈകുന്നേരം 6 മുതല്‍ ഷെഡ് മുള്ളന്‍കൊല്ലി, താന്നിത്തെരുവ് ,താഴെയങ്ങാടി എന്നിവിടങ്ങളില്‍ നിന്നു വാഹനങ്ങള്‍ റൂട്ട് മാറണം ബസുകള്‍ താന്നിത്തെരുവു വഴി മാറി പോകണം താഴെയങ്ങാടിയില്‍ നിന്നു താലപ്പൊലി ഘോഷയാത്ര ആരംഭിക്കുമ്പോള്‍ ടൗണില്‍ പൂര്‍ണതോതില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.ക്ഷേത്ര മൈതാനവും പരിസരങ്ങളും സിസിടിവി നിരീക്ഷണത്തിറക്കും സുരക്ഷാ ചുമതലയ്ക്ക് 150 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട് ബത്തേരി ഡിവൈഎസ്പിക്കാണ് മേല്‍നോട്ടം. താലപ്പൊലി ഘോഷയാത്രയ്ക്കും ഉത്സവാഘോഷങ്ങള്‍ക്കുമെത്തുന്ന സ്ത്രീകളും കുട്ടികളും തങ്ങളുടെ ആഭരണങ്ങള്‍ സുക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ക്ഷേത്ര പരിസരങ്ങളിലും സമീപ റോഡുകളിലും പരിശോധനയും കാവലും ശക്തമാക്കും. പുല്‍പ്പള്ളിയിലെയും പരിസരങ്ങളിലെയും മദ്യഷാപ്പുകള്‍ ഇന്നു മുതല്‍ 6 വരെ അടച്ചിടാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.