സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റായ മുത്തങ്ങയില്‍ ജീവനക്കാരുടെ കുറവ് പരിശോധനയെ ബാധിക്കുന്നു. ഒരു സമയം 12 പേര്‍ വേണ്ടിടത്ത് നിലവിലുള്ളത് ആറ് പേര്‍ മാത്രമാണ്. ജില്ലയിലെ മറ്റ് അതിര്‍ത്തി ചെക്കുപോസ്റ്റുകളിലും ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മൂന്ന് ഷിഫ്റ്റായാണ് ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം.
ലഹരിമാഫിയയുടെ പ്രധാന വഴിയായ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ജീവനക്കാരുടെ കുറവ് പരിശോധനയെ ബാധിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നത് മുത്തങ്ങവഴിയാണ്. എന്നാല്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നത് ചെക്പോസ്റ്റ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൂന്ന് ഷിഫ്റ്റായാണ് ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം. ഓരോഷിഫ്റ്റിലും 12 ജീവനക്കാരുണ്ടങ്കില്‍ മാത്രമേ സുഗമമായും കൃത്യമായും വാഹനപരിശോധനകളടക്കം നടക്കു. എന്നാല്‍ നിലവില്‍ ഒരുസമയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍, പിഇഒ, സിഇഒ എന്നിവരടക്കം ആറു പേര്‍മാത്രമാണ് ഇവിടെയുള്ളു. ഇവരുടെ വിശ്രമരഹിതമായ പ്രവര്‍ത്തനംകൊണ്ടാണ് അതിമാരക മയക്കുമരുന്നുകളടക്കം പിടികൂടുന്നത്. രാത്രിയാത്രനിരോധനം നിലനില്‍ക്കുന്ന ഈ റൂട്ടില്‍ പുലര്‍്ച്ചെ വഹനങ്ങള്‍ കൂട്ടമായെത്തുമ്പോള്‍ ജീവനക്കാരുടെ കുറവുകാരണം എല്ലാവാഹനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും പരിശോധിക്കാനും സാധിക്കുന്നില്ല. ഇതിലും പരിതാപകരമാണ് ജില്ലയിലെ മറ്റൊരു പ്രധാന ചെക്കുപോസറ്റായി തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളിലും. ഈ സാഹചര്യത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.