ജില്ലയിലുടനീളം പരിശോധനകള്‍ അമ്പലവയലില്‍ ഹോട്ടല്‍ അടപ്പിച്ചു

0

ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജില്ലയിലുടനീളം പരിശോധനകള്‍ ആരംഭിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, മത്സ്യമാംസ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പലയിടങ്ങളിലും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അമ്പലവയല്‍ ടൗണില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഒരു ഹോട്ടല്‍ അടപ്പിച്ചു. പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമപ്രകാരം പുകവലി പാടില്ല എന്നബോര്‍ഡ് വെക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്കും പിഴ നല്‍കി.

വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അമ്പലവയല്‍ ടൗണിലെ പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. രാജന്‍, ഒ.കെ. രാജേഷ്‌കുമാര്‍, കെ. മുത്തു, എം.വി. ബാബു, കെ.എ. ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!