കല്ലൂരില്‍ കാട്ടാനശല്യം രൂക്ഷം ഗതികെട്ട് കര്‍ഷകര്‍

0

നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ 67ലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഏതാനുദിവസങ്ങളായി ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് പ്രദേശത്ത് വരുത്തിയിരിക്കുന്നത്. പ്രദേശവാസികളായ കടുംപോട്ടില്‍ അസൈനാര്‍, കൃഷ്ണന്‍, മൊയ്തീന്‍, അയ്യപ്പന്‍, പ്രഭാകരന്‍ നായര്‍, ശരത് ചന്ദ്രന്‍, ശശി എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്. കായ്ഫലമുള്ള തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവ തിന്നും ചവിട്ടിയും കാട്ടാനകള്‍ നശിപ്പിച്ചു.

കൂടാതെ കായ്ക്കാറായ കവുങ്ങുകളും, തൈകളും നശിപ്പിച്ചവയില്‍ പെടും. അസൈനാറുടെ 30 സെന്റ് സ്ഥലത്തെ വാഴകള്‍ പൂര്‍ണ്ണമായും കാട്ടനകള്‍ നശിപ്പിച്ചു. പ്രദേശത്ത് സ്ഥിരമായി എത്തുന്ന മൂന്ന് കാട്ടാനകളാണ് കര്‍ഷകര്‍ക്ക് നഷ്ടംവരുത്തുന്നത്. നെല്‍കൃഷിയും വ്യാപകമായി കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. കൊയ്ത്ത് കഴിഞ്ഞതോടെയാണ് കാട്ടാനകള്‍ മറ്റ് കൃഷികള്‍ നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. വനതാര്‍ത്തിയിലെ കിടങ്ങ്, ഫെന്‍സിങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് കാട്ടാനകള്‍ കൃഷിയിടത്തിലെത്താന്‍ കാരണമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. കൂടാതെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായി ഇടപെടുന്നില്ലന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!