അവധി ആഘോഷിക്കാന്‍ ജില്ലയിലേക്ക് സഞ്ചാരികള്‍ കൂട്ടമായി എത്തിയതോടെ മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ് ദേശീയപാത 766ന്റെ ഓരങ്ങള്‍. മൂലങ്കാവ് കാപ്പിസ്റ്റോര്‍ മുതല്‍ പൊന്‍കുഴിവരെയുള്ള ഭാഗത്താണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളും, ഡിസ്പോസിബിള്‍ പ്ലേറ്റുകളും, ഗ്ലാസുകളും, പ്ലാസ്റ്റിക് കുപ്പികളും, മദ്യകുപ്പികളാലും നിറഞ്ഞിരിക്കുകയാണ് പാതയോരം. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടിവേണമെന്ന ആവശ്യമാണ് ഉയരുന്നത്.
പലയിടത്തും വനത്തിലേക്കടക്കം ഇവ വലിച്ചെറിഞ്ഞനിലയിലാണുള്ളത്. മാലിന്യം നിക്ഷേപിച്ചത് കണ്ടാല്‍ രണ്ടായിരം രൂപ ഉടന്‍പിഴചുമത്തുമെന്ന്മുന്നറിയിപ്പ് ബോര്‍ഡിനുചുവട്ടില്‍വരെയാണ് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. സഞ്ചാരികള്‍ വിലച്ചെറിയുന്ന ഭക്ഷണാവിശിഷ്ടങ്ങള്‍ തേടി മാന്‍, പന്നി, കുരങ്ങ് അടക്കമുളള വന്യമൃഗങ്ങള്‍ എത്തുന്നതും പതിവാണ്. ഇത് യാത്രക്കാര്‍ക്കും വനാതിര്‍ത്തി നിവാസികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. അതിനാല്‍ വനപാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടിവേണമെന്ന ആവശ്യമാണ് ഉയരുന്നത്.