നാല് വര്‍ഷത്തിന് ശേഷം ജില്ലയില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു.

0

 

മാനന്തവാടി താലൂക്കിലെ രണ്ട് കുട്ടികള്‍ക്കാണ്അഞ്ചാംപനി സ്ഥിരീകരിച്ചത്.എടവക ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ് പള്ളിക്കലിലേയും മാനന്തവാടിയിലെയും കുട്ടികള്‍ക്കാണ് അഞ്ചാംപനി പിടിപെട്ടത്.രണ്ടാഴ്ച മുന്‍പ് പള്ളിക്കലിലെ
11 ഓളം കുട്ടികള്‍ക്ക് അഞ്ചാം പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അഞ്ച് കുട്ടികളുടെ രക്തം പരിശോധന നടത്തിയിരുന്നു. ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റ്യറ്റിയൂട്ട് വൈറോളജിയില്‍ അയച്ച രക്തം പരിശോധന റിപ്പോര്‍ട്ടിലാണ്,
കുട്ടിയില്‍ ഉണ്ടായിരിക്കുന്നത് അഞ്ചാം പനിയാണെന്ന് കണ്ടെത്തിയത്.ളരെ പെട്ടെന്ന് തന്നെ പടര്‍ന്നു പിടിക്കുന്ന അസുഖം ആയതിനാല്‍ എത്രയും പെട്ടെന്ന് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് അഞ്ചാം പനിയുടെ ലക്ഷണങ്ങളായ പനി, മണല്‍ത്തരി പോലെ ശരീരത്ത് പൊന്തിവരല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ അതാത് സ്ഥലങ്ങളിലെ ആരോഗ്യവകുപ്പിലെ ആശാവര്‍ക്കര്‍മാരെയോ ഉദ്യോഗസ്ഥരെയോ അറിയിക്കേണ്ടതും കുട്ടികളില്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!