വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി

0

തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ പള്ളിയില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി. പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.അബ്രഹാം ആകശാലയില്‍ കൊടി ഉയര്‍ത്തിയതോടെയാണ് പത്ത് ദിവസത്തെ തിരുനാളാഘോഷത്തിന് തുടക്കമായത്. ജനുവരി 7, 8 ദിവസങ്ങളിലാണ് പ്രധാന തിരുനാള്‍.

ജപമാല, ദിവ്യബലി, നൊവേന എന്നിവയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ദിവസവും വിശുദ്ധ കുര്‍ബാനയും നൊവേനയും തിരുശേഷിപ്പ് വണക്കവും ഉണ്ടാകും. 30-ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലും ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പൊന്തിഫിക്കല്‍ സമൂഹബലിയില്‍ കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിക്കും. ജനുവരി 7, 8 ദിവസങ്ങളിലാണ് പ്രധാന തിരുനാള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!