കണ്ണന് നിവേദ്യമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് വയനാട് കലക്ടര്‍

0

ഗുരുവായൂരില്‍ കഥകളിവേഷത്തിലെത്തി കണ്ണന് നിവേദ്യമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് വയനാട് കലക്ടര്‍ എ. ഗീത. പുതുവത്സരദിനത്തില്‍ തോഴിമാര്‍ക്കൊപ്പമുള്ള ദമയന്തിയായി കലക്ടറെത്തുന്നതും കാത്തിരിക്കുകയാണ് കലാലോകം. കൃത്യനിര്‍വ്വഹണത്തില്‍ വിട്ടുവീഴ്ചകളില്ലാതെ തന്നെ കഥാപാത്രമായ ദമയന്തിയെ കലക്ടര്‍ നെഞ്ചേറ്റി കഴിഞ്ഞു.

നളചരിതം ഒന്നാം ദിവസത്തെ കഥയില്‍ ദമയന്തിയുടെ വേഷത്തില്‍ വയനാട് കലക്ടര്‍ എ ഗീത അരങ്ങിലെത്തും.
തോഴിമാരായി കോട്ടയ്ക്കല്‍ഷിജിത്ത്, രമ്യ കൃഷ്ണയും ഹംസമായി സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിലെ രതി സുധീറും ഒപ്പമുണ്ടാകും.കോട്ടയ്ക്കല്‍ സന്തോഷ്, കോട്ടയ്ക്കല്‍ വിനീഷ്എന്നിവര്‍ പാട്ട് പാടി അരങ്ങിലെത്തും.
കോട്ടയ്ക്കല്‍ മനീഷ്, രാമനാഥന്‍ എന്നിവര്‍ ചെണ്ട, ഇടയ്ക്ക എന്നിവരും മദ്ദളം കോട്ടയ്ക്കല്‍ പ്രതീഷും
കൈകാര്യം ചെയ്യും.

കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യ സംഘത്തിലെ കോട്ടയ്ക്കല്‍ സി.എം. ഉണ്ണികൃഷ്ണന്‍ ആശാന്റെ ശിക്ഷണത്തിലാണ് കഥകളി അവതരണം. പ്രധാന പദങ്ങളും മുദ്രകളും വാട്‌സ് വഴി സ്വീകരിച്ചായിരുന്നു പരിശീലനം. വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവില്‍ കഥകളി അവതരിപ്പിച്ചപ്പോള്‍ വയനാട്ടുകാരും കലാ സ്‌നേഹികളും നല്‍കിയ
പ്രോത്സാഹനമാണ് ഗുരുവായൂരിലേക്കുള്ള യാത്രയില്‍ കലക്ടര്‍ക്ക് കൂടെയുള്ളത്. ഭര്‍ത്താവും നിയമ വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ ജയകുമാറും മറ്റ് കുടുംബാംഗങ്ങളും കലാകാരിയായ കലക്ടറുടെ കഥകളിയാട്ടത്തിന് പൂര്‍ണ്ണ പിന്തുണയുമായുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!