മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷന്‍ കമ്മീഷന്‍. അതിഥി തൊഴിലാളികള്‍ അടക്കം ഉള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും.ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് ആശയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുകയാണ്. ഈ വിധത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ മാറ്റം ഉണ്ടാക്കാന്‍ സാധി്ക്കുംഎന്ന് കമ്മീഷന്‍ കരുതുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വോട്ട് സമാഹരിക്കാനായാല്‍ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. നിലവില്‍ ഇതിനുള്ള തടസ്സം സ്വന്തം മണ്ഡലങ്ങളിലേക്ക് യാത്രചെയ്യാനുള്ള വോട്ടര്‍മാരുടെ ബുദ്ധിമുട്ടാണ്.ഈ സാഹചര്യത്തെ സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ പാകത്തിലുള്ള വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിക്കുക. സാങ്കേതികമായി ഇത്തരം ഒരു വോട്ടിംഗ് മെഷിനായുള്ള തയ്യാറെടുപ്പുകള്‍ കമ്മീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. കരട്പദ്ധതി ഉടന്‍ അംഗീക്യത രാഷ്ട്രിയ പാര്‍ട്ടികളോട് വിശദീകരിക്കും. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലെങ്കിലും ഇത്തരം വോട്ടിംഗ് മെഷിന്‍ ഉപയോഗിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.