വാഗ്ദാനം പാലിക്കും :മന്ത്രി ജെ ചിഞ്ചുറാണി

0

ചീരാലില്‍ കടുവ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മാര്‍ച്ച് കഴിഞ്ഞാല്‍ ഉടന്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ബത്തേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തൊഴുത്തില്ലാത്തവര്‍ക്ക് ഇത് നിര്‍മ്മിക്കാനുള്ള സഹായവും മുറ്റുആനുകൂല്യങ്ങളും നല്‍കുമെന്നും നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും മന്ത്രി പറഞ്ഞു. സുല്‍ത്താന്‍ബത്തേരി വെറ്ററിനറി ക്ലിനിക്കില്‍ മിന്നല്‍ സന്ദര്‍ശനത്തിനുശേഷം മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!