Sign in
Sign in
Recover your password.
A password will be e-mailed to you.
മാനന്തവാടി ചെറ്റപ്പാലത്ത് ബസ്സ് അപകടം
തലശ്ശേരിയില്‍ നിന്നും മൈസൂരിലേക്ക് പോകുന്ന കര്‍ണ്ണാടകയുടെ എസ്ആര്‍എസ് ബസ്സ് മരത്തില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റു, ആരുടേയും നില ഗുരുതരമല്ലെന്നാണ് സൂചന.
ചെറുവയല്‍ രാമന്‍ ബ്രസീലിലേക്ക്.
വയനാടന്‍ ജൈവ പൈതൃകം ലോകത്തെ അറിയിക്കാന്‍ ചെറുവയല്‍ രാമന്‍ ബ്രസീലിലേക്ക്. ബ്രസീലിലെ ബലേനില്‍ നടക്കുന്ന അന്തരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വയനാട്ടിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ള പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും…
കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി മാര്‍ച്ചും, ധര്‍ണ്ണയും നടത്തി
വയനാട് ജില്ലയിലെ ബാങ്കുകളുടെ തെറ്റായ നടപടികള്‍ ഉടന്‍ പിന്‍വലിക്കുക, സര്‍ഫാസിനിയമം പിന്‍വലിക്കുക, ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വിദ്യാഭ്യാസ ലോണിനു മേലുള്ള ബാങ്കുകളുടെ ജപ്തി നടപടി ക്രമങ്ങള്‍ പിന്‍വലിക്കുക,…
വന്യമൃഗശല്യം: വാകേരി മേഖലയില്‍ 8 ന് ഹര്‍ത്താല്‍.
അതിരൂക്ഷമായ വന്യമൃഗശല്യത്താല്‍ ദുരിതമനുഭവിക്കുന്ന ചപ്പക്കൊല്ലി, രണ്ടാം നമ്പര്‍, വാകേരി, മൂടക്കൊല്ലി, ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മൂടക്കൊല്ലി ശ്രീ ഓംകാരേശ്വര ക്ഷേത്ര കമ്മറ്റിയുടെ…
പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു.
മാനന്തവാടി പേര്യ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സിപിഎം പേര്യ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു.
കഞ്ചാവുമായി യുവാക്കളെ പിടികൂടി.
കഞ്ചാവുമായി യുവാക്കളെ പിടികൂടി. കല്‍പ്പറ്റ വെള്ളാരകുന്ന് സ്വദേശി അഫ്സല്‍, റാട്ടകൊല്ലി സ്വദേശി ബിന്‍ഷാദ് എന്നിവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ അനന്തവീര തീയേറ്ററിന് സമീപത്തുവെച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍…
കാലവര്‍ഷത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് കൈതാങ്ങുമായി വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍.
ജില്ലയിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ വയനാട് ടൂറിസം ഓര്‍ഗനൈസേഷനാണ് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുന്നോട്ട് വന്നിരിക്കുന്നത്. കാലവര്‍ഷത്തില്‍ താമസസ്ഥലത്ത് വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ടി…
ചിഞ്ഞഴുകി കാട്ടികുളം ബസ് സറ്റാന്റ്
കാട്ടിക്കുളം ബസ് സ്റ്റാന്റ് പരിസരം മാലിന്യം ചീഞ്ഞഴുകുന്നു. നടപടിയെടുക്കാതെ അധികൃതര്‍. ബസ് സ്റ്റാന്റ്് പരിസരത്തെ സ്വകാര്യ ലോഡ്ജിന്റെ സമീപമാണ് മാലിന്യം ചീഞ്ഞഴുകി ദുര്‍ഗ്ഗന്ധം പരക്കുന്നത്. ഇവിടെയെത്തുന്ന യാത്രക്കാരും സമീപത്തെ വ്യാപാരികളും…
പ്രതിഷേധവുമായി കര്‍ഷക കോണ്‍ഗ്രസ്സ്
സര്‍ഫാസിനിയമം പിന്‍വലിക്കുക, ജപ്തി നടപടി നിര്‍ത്തിവെക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുക, വിദ്യാഭ്യാസ ലോണിനു മേലുള്ള ബാങ്കുകളുടെ സമീപനം പിന്‍വലിക്കുക, പലിശ രഹിത വായ്പകള്‍ അനുവദിക്കുക, ബാങ്കുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് പിന്‍വലിക്കുക…
മണ്ണിടിഞ്ഞ് വീട് തകര്‍ന്നു.
ലക്കിടി ലക്ഷം വീട് കോളനിയില്‍ ഗോപാലന്റെ വീടാണ് തകര്‍ന്നത്. കുന്നിന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോളനിയായതിനാല്‍ മുകളിലുള്ള വീടിന്റെ മുറ്റം ഇടിഞ്ഞ് വീണ് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം…