വന്യമൃഗശല്യം: വാകേരി മേഖലയില്‍ 8 ന് ഹര്‍ത്താല്‍.

0

അതിരൂക്ഷമായ വന്യമൃഗശല്യത്താല്‍ ദുരിതമനുഭവിക്കുന്ന ചപ്പക്കൊല്ലി, രണ്ടാം നമ്പര്‍, വാകേരി, മൂടക്കൊല്ലി, ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മൂടക്കൊല്ലി ശ്രീ ഓംകാരേശ്വര ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 8 ന് വാകേരി മേഖലയില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചതായി കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ചപ്പകൊല്ലി, രണ്ടാം നമ്പര്‍, പാലക്കുറ്റി, വാകേരി, മൂടക്കൊല്ലി, ഗൂഡല്ലൂര്‍ മേഖലകളിലാണ് ഹര്‍ത്താല്‍.

Leave A Reply

Your email address will not be published.

error: Content is protected !!