Sign in
Sign in
Recover your password.
A password will be e-mailed to you.
ബാവലി കുറുവ ദ്വീപില്‍ അകപ്പെട്ടവരെയെല്ലാം രക്ഷപ്പെടുത്തി
ബാവലി കുറുവ ദ്വീപില്‍ അകപെട്ടവരെ എല്ലാവരെയും രക്ഷപെടുത്തി കഴിഞ്ഞ ദിവസം രാത്രിയാണ് കക്കേരി പുതിയൂര്‍ എന്നിവിടങ്ങളിലെ 40 ഓളം കുടുംബങ്ങള്‍ ദ്വീപില്‍ കുടുങ്ങിയത് കുറുവ ദ്വീപിന്റെ ഒരു ഭാഗമാണ് പ്രദേശത്ത് കരകവിഞ്ഞൊഴുകുന്നത്. വെള്ളത്തില്‍!-->…
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളമുണ്ട ഹൈസ്‌കൂളിലെ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വെള്ളമുണ്ട പി.എച്ച്.എസ്.സി യിലെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചു ലൈബ്രറി പ്രവര്‍ത്തകരായ എ ജോണി, എം. മോഹനകൃഷ്ണന്‍, പ്രേമലത എന്നിവര്‍ ക്യാമ്പിന് നേതൃത്വം!-->…
വസ്ത്രങ്ങള്‍ വിതരണം ചെയ്തു.
മാനന്തവാടി ന്യൂമാന്‍സ് കോളേജ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൊമ്മയാട് കെ.സി.വൈ.എം യൂണിറ്റും മിഷന്‍ലീഗും ചേര്‍ന്ന് ശേഖരിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തു.
വെള്ളാരംക്കുന്ന് മണ്ണിനടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
മേപ്പാടി മൂപ്പൈനാട് കടല്‍മാട് സ്വദേശി ഷൗക്കത്തലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളാരംക്കുന്നിന് സമീപം ആക്രി കച്ചവടം നടത്തിയിരുന്ന ഷൗക്കത്തലിയെ ഇന്നലെ ഉച്ചമുതല്‍ കാണാതായിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്!-->…
ബലിതര്‍പ്പണം നടക്കും
കാലാവസ്ഥ പ്രതികൂലമാണെങ്കിലും തിരുനെല്ലി ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണ ചടങ്ങുകള്‍ നാളെ പുലര്‍ച്ചെ 2 മണിമുതല്‍ 11 മണിവരെ നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
കൈതകൊല്ലി വയനാം പാലം തകര്‍ന്നു
തലപ്പുഴ കൈതക്കൊല്ലി വയനാം പാലം തകര്‍ന്നു. പുഴ ഗതിമാറി ഒഴുകുന്നു. ഇതോടെ മക്കിമല, കമ്പമല ,കൈതക്കൊല്ലി പ്രദേശം ഒറ്റപ്പെട്ടു. ഇതു വഴിയുള്ള ബസ്സ് സര്‍വീസും നിലച്ചു.
സേനയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മഴക്കാലകെടുതികളെ നേരിടാന്‍ യുദ്ധക്കാലാടിസ്ഥാനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നാവികസേന, ദേശീയ ദുരന്തനിവാരണസേന, ആര്‍മി ഡിഫന്‍സ് സെക്യുരിറ്റി ഫോഴ്‌സ്, കുടാതെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം!-->…
വെള്ളാരംകുന്നിലെ മണ്ണിടിച്ചില്‍, ഒരാള്‍ മണ്ണിനടില്‍ അകപ്പെട്ടതായി സംശയം
കല്‍പ്പറ്റ - കോഴിക്കോട് റൂട്ടില്‍ വെള്ളാരം കുന്നില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരാള്‍ അകപ്പെട്ടതായി സംശയം. മണ്ണിടിഞ്ഞതിന് സമീപം ആക്രി കച്ചവടം നടത്തി വന്നിരുന്ന മേപ്പാടി സ്വദേശി ഷൗക്കത്താണ് മണ്ണിടിച്ചിലില്‍പ്പെട്ടതായി സംശയിക്കുന്നത്.!-->…
രണ്ടാം ദിവസവും ഗതാഗതം സ്തംഭിച്ചു
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ വെള്ളം ഇറങ്ങിയില്ല രണ്ടാം ദിവസവും ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയ നിലയില്‍
മഴയില്‍ തകര്‍ന്ന് കോട്ടത്തറ ടൗണ്‍
ടൗണിലെ കടകളില്‍ വെള്ളം കയറി. കടകള്‍ മിക്കതും പാടെ തകര്‍ന്ന അവസ്ഥയില്‍. റോഡിലെ ടാറിങ് പലയിടങ്ങളിലും പൂര്‍ണ്ണമായും ഒലിച്ചുപോയി. ടൗണിലെ റേഷന്‍ കടയിലും വെള്ളം കയറിയിട്ടുണ്ട്.