വെള്ളാരംകുന്നിലെ മണ്ണിടിച്ചില്‍, ഒരാള്‍ മണ്ണിനടില്‍ അകപ്പെട്ടതായി സംശയം

0

കല്‍പ്പറ്റ – കോഴിക്കോട് റൂട്ടില്‍ വെള്ളാരം കുന്നില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരാള്‍ അകപ്പെട്ടതായി സംശയം. മണ്ണിടിഞ്ഞതിന് സമീപം ആക്രി കച്ചവടം നടത്തി വന്നിരുന്ന മേപ്പാടി സ്വദേശി ഷൗക്കത്താണ് മണ്ണിടിച്ചിലില്‍പ്പെട്ടതായി സംശയിക്കുന്നത്. ഷൗക്കത്തിനെ ഇന്നലെ ഉച്ചമുതല്‍ കാണാതായതായി ബന്ധുക്കള്‍ മേപ്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. മൂന്ന് ജെസിബികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പ്രദേശത്ത് ഊര്‍ജ്ജിത തിരച്ചില്‍ നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!