വയനാട് കോളനൈസേഷന്‍ സ്‌കീം (ഡബ്ല്യു സി എസ്) പട്ടയ ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് പ്രത്യേക നിയന്ത്രണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടില്‍ നിയന്ത്രണം തുടരുകയാണെന്ന്. ഡബ്ല്യു സി എസ് ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പട്ടയ ഭൂമിയില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിനടക്കം നിര്‍മാണ അനുമതി നല്‍കാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഡബ്ല്യുസിഎസ് ഭൂസംരക്ഷണ സമിതി രൂപീകരിച്ച് 17 അംഗ കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരി നഗരസഭ, നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍ പഞ്ചായത്തുകളിലാണ് ഡബ്ല്യു സി എസ് പട്ടയ ഭൂമിയുള്ളത്. ഈ ഭൂമിയിലായി ആയിരത്തോളം കുടുംബങ്ങളാണ് കഴിയുന്നത്. പട്ടയ ഭൂമിയില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിനടക്കം നിര്‍മാണ അനുമതി നല്‍കാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളുടെ നടപടികളില്‍ പ്രതിഷേധിച്ച് അമ്പലവയല്‍ കേന്ദ്രമായി ഭൂമിയില്‍ താമസിക്കുന്നവരുടെ ഒരു കൂട്ടായ്മ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.ഡബ്ല്യുസിഎസ് ഭൂസംരക്ഷണ സമിതി രൂപീകരിച്ച് 17 അംഗ കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post