കാറിന്റെ ബോണറ്റില്‍ രാജവെമ്പാല
കാട്ടിക്കുളം ഇരുമ്പുപാലം കുണ്ടത്തില്‍ പുഷ്പജന്റെ വിട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് രാജവെമ്പാലയെ പിടികൂടിയത്.ഇന്നലെ രാത്രി എഴരയോടെയാണ് കാറിന്റെ ബോണറ്റിനുള്ളില്‍ പാമ്പിനെ കണ്ടത്.നാട്ടുകാര്‍ പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തുടര്‍ന്ന് ഈ മേഖലയില്‍ പരിശീലനം ലഭിച്ച സുജിത്ത് പേര്യയുടെ നേതൃത്വത്തില്‍ എത്തിയ വനപാലക സംഘമാണ് പാമ്പിനെ ഒന്നര മണിക്കൂറിന്റെ പരിശ്രമഫലമായി പുറത്തെടുത്തത്. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷനിലെ ഫോറസ്റ്റ് വാച്ചര്‍ കൃഷ്ണന്‍.കെ, വിപിന്‍ അമ്പലമുല എന്നിവര്‍ പിടികൂടിയ രാജവെമ്പാലയെ
ഉള്‍വനത്തില്‍ വിട്ടു.