പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഗോള്‍; അത്ഭുത മനുഷ്യന്‍ മത്തേയൂസിന്റെ നേട്ടവും കടപുഴക്കും

0

ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസിനൊപ്പമെത്തി മെസി. ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിന് ഇറങ്ങിയതോടെ ലോകകപ്പിലെ മെസിയുടെ 25ാം മത്സരമായിരുന്നു ഇത്. ഫൈനലില്‍ മെസി ഇറങ്ങുന്നതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോര്‍ഡ് മെസിയുടെ പേരിലേക്ക് വരും.2006 ലോകകപ്പിലാണ് മെസി ആദ്യം കളിച്ചത്. ഖത്തറിലേത് മെസിയുടെ അഞ്ചാം ലോകകപ്പ്. അഞ്ച് ലോകകപ്പുകളിലായാണ് മതേയൂസും കളിച്ചത്. 1982 മുതല്‍ 1998 വരെ. 24 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയാണ് മെസിക്കും മതേയൂസിനും പിന്നിലുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!