കാട്ടാന ചരക്ക് ലോറി ഇടിച്ചു ചെരിഞ്ഞു.
ദേശീയപാത 766 ഗുണ്ടല്‍പേട്ട വയനാട് റോഡില്‍ മൂലഹള്ള ആനക്കുളത്തിന് സമീപം ഇന്നലെ രാത്രി കാട്ടാന ചരക്ക് ലോറി ഇടിച്ചു ചെരിഞ്ഞു. കര്‍ണാടക വനംവകുപ്പ് അതിര്‍ത്തിയിലെ ഇരു ചെക്ക്‌പോസ്റ്റുകളും അടച്ചു.ചെരിഞ്ഞ ആനയുടെ ജഡം മാറ്റാനുള്ള ശ്രമം തുടരുന്നു.ദേശീയ പാത 766ല്‍ ഗതാഗതം തടസപ്പെട്ടു.