നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ഉണ്ണിമിശിഹായുടെ തിരുനാളിനും പ്ലാറ്റിനം ജൂബിലി ആഘോഷത്തിനും സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുള്ള സ്വീകരണത്തിനും ഒരുക്കങ്ങളായി.ആര്‍ച്ച് പ്രീസ്റ്റ് ഫാ.ജോസ് മേച്ചേരി ചെയര്‍മാനായും ബേബി കുളത്തിങ്കല്‍ കണ്‍വീനറായും 251 അംഗ കമ്മിറ്റി രൂപീകരിച്ചു.ഡിസംബര്‍ 25 മുതല്‍ 2023 ജനുവരി ഒന്നുവരെ നടക്കുന്ന തിരുനാളില്‍ പ്രധാന തിരുനാള്‍ ദിനങ്ങള്‍ 31 ഉം ജനുവരി ഒന്നുമാണ്. 31ന് ആണ് ഇടവക സമുഹം മേജര്‍ ആര്‍ച്ച് ബിഷപ്പിന് സ്വീകരണം നല്‍കുന്നത്.അന്നേ ദിവസം വൈകിട്ട്.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഉണ്ണിമിശിഹായുടെ രാജകീയ നഗരപ്രദക്ഷിണവും നടക്കും .
Sign in
Sign in
Recover your password.
A password will be e-mailed to you.