കടുവ പേടിയില്‍ അമ്പലവയല്‍ എടക്കല്‍, പൊന്‍മുടികോട്ട പ്രദേശങ്ങള്‍.ഇന്ന് രാവിലെ 8 മണിയോടെയാണ് എടക്കല്‍ ഭാഗത്ത് വീട്ടമ്മ കടുവയെ കണ്ടത്.പ്രദേശത്തെ തൊഴിലാളികളും കടുവയെ കണ്ടു.ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ തോട്ടത്തില്‍ പണിക്ക് പോയ തൊഴിലാളികള്‍ കടുവയെ കണ്ട് ഭയന്നോടി വിണ് പരിക്കേറ്റിരുന്നു.പ്രദേശത്ത് കടുവയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിതീകരിചെങ്കിലും കൂടുവച്ച് പിടികൂടാനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
കടുവയെ ഉടന്‍ കൂടുവച്ച് പിടികൂടണമെന്നാവശ്യപെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്.ക്ഷീര കര്‍ഷകര്‍ കൂടുതലുള്ള മേഖലയാണിത്. ദിവസവും നിരവധി വിനോദ സഞ്ചാരികളും ഇതുവഴി കടന്നു പോകുന്നുണ്ട് ഒരു മാസത്തോളമായി കടുവയുടെ സാന്നിധ്യം പ്രദേശത്തുണ്ട്. കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളിലാണ് കടുവ തങ്ങുന്നതെന്നാണ് സൂചന. കടുവയുടെ സാന്നിധ്യം ശക്തമായ സാഹചര്യത്തില്‍, കടുവയെ കൂടുവച്ച് പിടികൂടണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു. ഈ മാസം 17 ന് നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഇതേ സ്ഥലത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടിരുന്നു.