ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം ബ്രസീലും,അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും

0

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും. ബ്രസീല്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍, നെതര്‍ലന്‍ഡ്‌സ് ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.ബ്രസീല്‍-അര്‍ജന്റീന സ്വപ്നസെമി മനസില്‍ കാണുന്നവരുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ബ്രസീലിന് മുന്നിലുളളത് നിലവിലെ റണ്ണേഴ്‌സ് അപ്പുകളായ ക്രോയേഷ്യയാണ്. അര്‍ജന്റീനയെ വെല്ലുവിളിക്കാന്‍ എത്തുന്നത് കരുത്തരായ നെതര്‍ലന്‍ഡ്‌സും.അവശേഷിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ പ്രതിനിധികളാണ് ഇരുവരും. ഫൈനലിലേക്ക് ഓരാള്‍ക്ക് മാത്രമേ എത്താന്‍ കഴിയൂ. അത് ആരായിരിക്കും. അതോ ക്വാര്‍ട്ടറില്‍ വഴി അടയുമോ. 2002ന് ശേഷം ഒരു ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിന് ലോകകപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. പഴയ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട് ബ്രസീലും, അര്‍ജന്റീനയും.ബ്രസീലും-അര്‍ജന്റീനയും സെമിയിലേക്ക് മുന്നേറിയാല്‍ അത് ചരിത്രമാകും. ഖത്തര്‍ ലോകകപ്പ് ഫൈനലിന് മുന്‍പ് ഒരു സ്വപ്ന പോരാട്ടം. പ്രതീക്ഷകള്‍ തകിടം മറിഞ്ഞില്ലെങ്കില്‍ ഡിസംബര്‍ 14ന് രാത്രി 12.30 രാത്രി ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും.

 

Leave A Reply

Your email address will not be published.

error: Content is protected !!