പനമരം – പുല്‍പ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തരകമ്പം , വട്ടവയല്‍ പാടശേഖരത്തിലാണ് കാട്ടാനകള്‍ വ്യാപകമായി നെല്‍കൃഷി നശിപ്പിച്ചത്.കഴിഞ്ഞ രാത്രി ആനയിറങ്ങി കല്ലുവയല്‍ ചന്തുക്കുട്ടി , കുഞ്ഞിരാമന്‍, വേലായുധന്‍, സുരേഷ്, ജാനകി , സുനില്‍കുമാര്‍ എന്നിവരുടെ ആറ്ഏക്കറേളം വയലിലെ കൃഷി നശിപ്പിച്ചു.മൂന്ന് ആഴ്ച്ചകള്‍ കൂടി കഴിഞ്ഞാല്‍ വിളവെടുക്കേണ്ട പാടത്ത് ഒരു മണി നെല്ല് പോലും കൊയ്‌തെടുക്കാന്‍ ബാക്കിയില്ല.സന്ധ്യ മയങ്ങുന്നതോടെ വനത്തില്‍ നിന്നും ഇറങ്ങുന്ന കാട്ടാനകള്‍ക്ക് പുറമേ കാട്ടുപന്നിയും കുരങ്ങും ഇവുടുത്തെ കര്‍ഷകരുടെ വിളവെടുപ്പിന് പാകമായ നെല്‍കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു .വേലി അറ്റകുറ്റപണികള്‍ നടക്കുന്നില്ലന്നും , കൃഷി നശിച്ച കര്‍ഷകര്‍ നഷ്ട്ടപരിഹാരത്തിന് അപേക്ഷിച്ചാല്‍ ലഭിക്കുന്നില്ലന്നും കര്‍ഷകര്‍ പറഞ്ഞു.തരകമ്പം വനത്തില്‍ നിന്നും ഇറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുതി വേലി തകര്‍ന്ന് കിടക്കുകയാണ,് പാടശേഖരത്തിലെ നെല്ല് കൊയ്‌തെടുക്കുന്നവരെയെങ്കിലും കാട്ടാനകളെ പ്രതിരോധിക്കാന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.