വ്യാജ രജിസ്ട്രേഷന്‍ നമ്പറില്‍ എത്തിയ വാഹനം പിടികൂടി.
വ്യാജ രജിസ്ട്രേഷന്‍ നമ്പറില്‍ എത്തിയ ടൂറിസ്റ്റ് വാഹനം മുത്തങ്ങയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി.കര്‍ണാടകയിലെ കോലാറില്‍ നിന്നും വെള്ളിയാഴ്ച രാത്രി 9.45ഓടെ കെഎ 01 എസി 5040 എന്ന നമ്പറില്‍ എത്തിയ ഐഷറിന്റെ മിനിബസാണ് മുത്തങ്ങ ആര്‍ടി ഓഫീസില്‍ പരിശോധനക്കിടെ പിടികൂടിയത്.പരിശോധനയില്‍ രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണന്ന് തെളിഞ്ഞതോടെ വാഹനം കസ്റ്റഡിയിലെടുക്കുകയും യാത്രക്കാരെ മറ്റൊരുവാഹനത്തില്‍ കയറ്റി യാത്രയാക്കുകയും ചെയ്തു. വാഹനത്തില്‍ കാണുന്ന ചാസിസ് നമ്പര്‍ അതിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കാണുന്ന നമ്പറും തമ്മില്‍ വ്യത്യാസമുണ്ടന്ന്്്് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പഞ്ച് ചെയ്തിരിക്കുന്ന ചാസിസ് നമ്പര്‍പ്രകാരം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് കെഎ 51 എസി 7569 ആണന്നും മനസിലായി. തുടര്‍ന്ന് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാന്‍ വാഹനം സുല്‍ത്താന്‍ബത്തേരി പൊലിസിന് കൈമാറി.