ജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
ഉള്ള്യേരി സ്വദേശിയും ചിത്രകാരനുമായ അനീഷ് പുത്തന്‍ച്ചേരിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്.
ഡിസംബര്‍ 6 മുതല്‍ 9 വരെയാണ് ജില്ലാ റവന്യു സ്‌കൂള്‍ കലോത്സവം മാനന്തവാടിയില്‍ വെച്ച് നടക്കുക.മാനന്തവാടി ജികെഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെരത്‌നവല്ലി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സണ്ണി മഠത്തില്‍ അധ്യക്ഷനായിരുന്നു.നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യക്ഷമാരായ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍,വിപിന്‍ വേണുഗോപാല്‍, പി.വി.എസ്. മൂസ, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, എം.നാരായണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.പി. മാര്‍ട്ടിന്‍ , സെന്റ് ജോസഫ് ടി.ടി.ഐ. പ്രിന്‍സിപ്പാള്‍ അന്നമ്മ മേഴ്‌സി ആന്റണി, പബ്‌ളിസിറ്റി കണ്‍വീനര്‍ നജീബ് മണ്ണാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.