സിഎം കോളേജില്‍ ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു.

0

പൊലീസ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ജാഗ്രത സമിതി രൂപികരിച്ചത്.കോളേജില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനും തിങ്കളാഴ്ച്ചമുതല്‍ ക്ലാസ് തുടങ്ങാനും തീരുമാനമായി.ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലെയും 2 പേര്‍ വീതവും കോളേജ് പ്രിന്‍സിപ്പള്‍,പനമരം എസ്‌ഐ അടക്കമുള്ളവരാണ് ജാഗ്രതസമിതിയിലുള്ളത്.പുറത്തു നിന്നുള്ളവര്‍ കോളേജില്‍ അനധികൃതമായി കയറുന്നത് തടയുന്നതടക്കമുള്ള നടപടി ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ജില്ലാ പൊലീസ് മേധവിയുടെ നിര്‍ദേശപ്രകാരം മാനന്തവാടി ഡി വൈ എസ് പി പി. ചന്ദ്രന്‍, പനമരം എസ് ഐ വിമല്‍ ചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. പ്രിന്‍സിപ്പല്‍ എ.പി.ഷെരീഫ്, വൈസ് പ്രിന്‍സിപ്പല്‍ ഷഹദ് ഖുത്തുബി, കോളജ് ഡയറക്ടര്‍ ടി.കെ.സൈനുദ്ദീന്‍, പി ടി എ അംഗം ഹനിഫ കൈതക്കല്‍, വി.എ.കുര്യച്ചന്‍, കെ.എം.സുധകരന്‍, വിന്‍സെന്റ് , ഇ.വി.സജി, ഇബ്രാഹിം നെല്ലിയമ്പം, അസിസ് കുനിയില്‍ എന്നിവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!