കല്‍പ്പറ്റ നഗരസഭയിലെ അനധികൃത ബന്ധുനിയമനം നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

0

കല്‍പ്പറ്റ നഗരസഭയിലെ അനധികൃത ബന്ധുനിയമനം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് മൂന്ന് മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിച്ചത്.നിയമന വിവാദത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിടാനാണ് ഡി വൈ എഫ് ഐ യുടെ തീരുമാനം.ചട്ടം ലംഘിച്ച് നഗരസഭയില്‍ നിയമിച്ച നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറി ചാര്‍ജുള്ള മുനിസപ്പല്‍ എഞ്ചിനീയറെഉപരോധിച്ചത്. 3 മണിക്കൂര്‍ നീണ്ട ഉപരോധത്തിന് ശേഷം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. നികുതിയും പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് 179 ദിവസത്തേക്ക് രണ്ടുപേരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ മറവിലാണ് നിയമനം. വൈസ് ചെയര്‍പേഴ്‌സന്റ മകന്റെ ഭാര്യക്കും ചെയര്‍മാന്റെ ബന്ധുവിനുമാണ് നിയമനം നല്‍കിയത് ഡാറ്റ എന്‍ട്രി ഓപ്പറേറ്റായി നിയമിച്ചവര്‍ക്ക് ആവശ്യമായ യോഗ്യത ഇല്ല.നികുതി പരിഷ്‌കരണത്തിന് ഏറ്റവും അനിവാര്യമായ മലയാളം ഡാറ്റ എന്‍ട്രി ഇവര്‍ക്ക് അറിയില്ല.അതിനാല്‍ നികുതി പരിഷ്‌ക്കരണം അനിശ്ചിതത്വത്തിലാണ്.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തേണ്ട നിയമനമാണ് ഈ രീതിയില്‍ അട്ടിമറിക്കപ്പെട്ടത്.

 

Leave A Reply

Your email address will not be published.

error: Content is protected !!