വീട്ടില്‍ സൂക്ഷിച്ച 1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ബത്തേരി എക്‌സൈസ് സംഘം പിടികൂടി ബത്തേരി സ്വദേശി നിര്‍ജാസ്(29)
ആണ് പിടിയിലായത്.ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ബത്തേരി റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ സി കെ ഷാജി ,സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിവന്‍ ഇ ബി, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ അഖില എം.പി,എക്‌സൈസ് ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.