4 വിദ്യാര്‍ത്ഥികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
മാനന്തവാടി തലശ്ശേരി റൂട്ടില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപത്തെ തേനീച്ചക്കൂട്ടില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ഇന്ന് തേനീച്ചയുടെ കുത്തേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. മാനന്തവാടി കണിയാരം സെന്റ് ജോസഫ്‌സ് ടി.ടി.ഐ യിലെ ആറാം തരം വിദ്യാര്‍ത്ഥി അന്‍സില്‍ സജി, നാലാം തരം വിദ്യാര്‍ത്ഥി ജിയോ ജോസഫ്, ഫാ.ജി.കെ.എം.എച്ച്.എസിലെ എട്ടാം തരം വിദ്യാര്‍ത്ഥിനി അനീറ്റ സജി എന്നിവരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം സമീപത്തെ ഒരു വയോധികനും കുത്തേറ്റിരുന്നു. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ദിനംപ്രതി സഞ്ചരിക്കുന്ന ഈ മേഖലയില്‍ തേനീച്ച മൂലമുള്ള ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.