ലോകകപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ കളിയുടെ ആവേശം ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ നിറക്കാന്‍ നാട്ടിലും നഗരത്തിലും ഇഷ്ട്ട ടീമുകളുടെ ഫ്‌ളക്‌സും,ബാനറും,കൊടി തോരണങ്ങളും നിറച്ച് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.വ്യത്യസ്ത രീതികളിലാണ് ആരാധകര്‍ ടീമുകളോടുള്ള ആരാധന പ്രകടമാക്കുന്നത്.ഇരുളം- മീനങ്ങാടി റൂട്ടിലുള്ള അഴീക്കോടന്‍ നഗറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ബ്രസീല്‍ നഗര്‍ എന്ന് പേരിട്ടിരിക്കുകയാണ് ആരാധകര്‍.സ്‌പോര്‍ട്‌സിന്റെ ആവേശത്തിനൊപ്പം സ്വന്തം നാട്ടുകാര്‍ക്ക് കൂടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലാണ് കവാ ബോയ്‌സ് എന്ന ഒരു കൂട്ടം യുവാക്കള്‍ ബസ് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചത്.അഴിക്കോടന്‍ നഗര്‍ പ്രദേശത്തെ വ്യത്യസ്ത ടീമുകളുടെ ആരാധകര്‍
ടൗണ്‍ മുഴുവന്‍ അലങ്കാരങ്ങള്‍ കൊണ്ട് നിറച്ചിട്ടുണ്ട്,കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണത്തിന് അര്‍ജന്റീന,ഇംഗ്ലണ്ട്,പോര്‍ച്ചുഗല്‍ ഫാന്‍സുകാരും സഹായിച്ചുവെന്ന് ബ്രസീല്‍ ഫാന്‍സ് ഭാരവാഹിയായ ജയേഷ് പറഞ്ഞു. കമുക് വെട്ടി , ചീകി ഒരുക്കി,ടിന്‍ഷീറ്റ് ഇട്ട് മേല്‍ക്കൂരയും നിര്‍മ്മിച്ചു.
രാവും പകലും അധ്യാനിച്ച് ഏകദേശം 25000 രൂപയോളം ചിലവഴിച്ചാണ് ഇവര്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് , ആളുകള്‍ക്ക് ഇരിപ്പിടം മഞ്ഞയും പച്ചയും പെയിന്റ് ചെയ്ത് മനോഹരമാക്കി. കാല്‍പന്ത് കളിയുടെ ആരവത്തിനൊപ്പം അതൊരു സേവനം
കൂടിയായിരിക്കുകയാണ്.