ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന്ജില്ലയില്‍.മാനന്തവാടി,കല്‍പ്പറ്റ,സുല്‍ത്താന്‍ബത്തേരി എന്നിവടങ്ങളില്‍ ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.രാവിലെ 10 ന് ബേഗൂര്‍ എഫ്എച്ച്‌സി കെട്ടിടോദ്ഘാടനം . 11.30 ന് മാനന്തവാടി റസ്റ്റ് ഹൗസില്‍ ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തന പുരോഗതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുനെല്ലി, പനവല്ലി, കൂമ്പാരക്കുനി, അരണപ്പാറ, തെക്കോട്ട് കോളനി, പുതുശ്ശേരിക്കടവ്, എള്ളുമന്ദം, കല്ലോടി, കുഴിനിലം, കുന്നമംഗലം, തേറ്റമല, ചെറുകര, ബാവലി, ഏച്ചോം സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കിയതിന്റെ പ്രഖ്യാപനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30 ന് ഇസിആര്‍പി-2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ തയ്യാറാക്കിയ പീഡിയാട്രിക് ഓക്‌സിജന്‍ ബെഡ് ഐസിയു ഉദ്ഘാടനം ചെയ്യും. എന്‍.എച്ച്.എം രണ്ടു കോടി രൂപ ചെലവില്‍ നിര്‍മിച്ച വാഴവറ്റ എഫ്.എച്ച്.സിയുടെ പുതിയ കെട്ടിടം 2.20.ന് മന്ത്രി ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ഇസിആര്‍പി-2 പീഡിയാട്രിക് ഓക്‌സിജന്‍ ബെഡ് ഐ.സി.യു, ചീക്കല്ലൂര്‍, എടപ്പെട്ടി, കുന്നമ്പറ്റ, തൃക്കൈപ്പറ്റ, പനങ്കണ്ടി, മെച്ചന, കല്‍പ്പറ്റ സൗത്ത്, കൈനാട്ടി, പേരാല്‍, കുറുമ്പാല, കാലിക്കുനി, അത്തിമൂല, വാരാമ്പറ്റ, ചുണ്ടേല്‍ എന്നിവിടങ്ങളിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 3.30.ന് സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി ഒപിഡി ട്രാന്‍സ്ഫര്‍മേഷന്‍, ഇസിആര്‍പി-2 പീഡിയാട്രിക് ഓക്‌സിജന്‍ ബെഡ് ഐസിയു എന്നിവയുടെ ഉദ്ഘാടനം. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്കു കീഴിലെ വേങ്ങൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കുപ്പാടി, അമരക്കുനി, ആടിക്കൊല്ലി, ചാമപ്പാറ, പട്ടാണിക്കൂപ്പ്, ശശിമല, വടക്കനാട്, മൂഴിമല ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ഓണ്‍ലൈന്‍ പ്രഖ്യാപനവും നടക്കും.